ആഘോഷങ്ങള്‍ക്കിടെ ജഡേജയുടെ ബന്ധുക്കളാണ് ആഹ്‌ളാദസൂചകമായി വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശബ്ദംകേട്ട് പരിഭ്രാന്തിയിലായ കുതിര ജഡേജയെ പുറത്തുനിന്നു താഴെയിടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്്ട്. ഇതിനു പിന്നാലെ സമീപത്തെ ലോധിക സ്റ്റേഷനില്‍നിന്നു പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്്ട്. ലൈസന്‍സുള്ള തോക്കാണെങ്കില്‍ പോലും സ്വയരക്ഷയ്ക്കു വേണ്്ടി മാത്രമേ വെടിയുതിര്‍ക്കാവൂ എന്നാണ് നിയമെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്്ടായിട്ടുണെ്്ടങ്കില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

വിവാഹശേഷമുള്ള റിസപ്ഷനായി സഹതാരങ്ങളായ എം.എസ്. ധോണിയും സുരേഷ് റെയ്‌നയും അടക്കമുള്ളവര്‍ രാജ്‌കോട്ടില്‍ എത്തുമെന്നാണു കരുതപ്പെടുന്നത്.