റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 186 റണ‍്സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്‌ക്ക് 20 ഓവറില്‍ എട്ടിന് 172 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 60 റണ്‍സെടുത്ത ആജിന്‍ക്യ രഹാനെയും 41 റണ്‍സെടുത്ത ധോണിയും 34 റണ‍്സെടുത്ത തിസര പെരേരയുമാണ് പൂനെ നിരയില്‍ തിളങ്ങിയത്. ആര്‍സിബിക്കു വേണ്ടി കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ മൂന്നും, ഷെയ്ന്‍ വാട്ട്സണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. നേരത്തെ ടോസ് നഷ്‌ടപ്പെട്ടു ആദ്യം ബാറ്റുചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ മൂന്നിന് 185 റണ്‍സെടുക്കുകയായിരുന്നു. വിരാട് കൊഹ്‌ലി(63 പന്തില്‍ 80), എബി ഡിവില്ലിയേഴ്‌സ്(46 പന്തില്‍ 83) എന്നിവരാണ് തിളങ്ങിയത്. നാലു സിക്‌സറും ആറു ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്സ്. ഡിവില്ലിയേഴ്സാണ് കളിയിലെ കേമന്‍.
സ്‌കോര്‍- റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ മൂന്നിന് 185 & റൈസിങ് പൂനെ 20 ഓവറില്‍ എട്ടിന് 172
ഈ ജയത്തോടെ നാലു കളികളില്‍ രണ്ടെണ്ണം ജയിച്ച റോയല്‍ ചലഞ്ചേഴ്‌സ് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം നാലു കളികളില്‍ രണ്ടു പോയിന്റ് മാത്രമുള്ള ധോണിയുടെ ടീം ഏഴാം സ്ഥാനത്താണ്.
