സ്വന്തം തട്ടകത്തെ അവസാന 11 എല്‍ക്ലാസ്സിക്കോ പോരാട്ടങ്ങളില്‍ ബാഴ്‌സ ജയിച്ചത് മൂന്ന് തവണ മാത്രം.
ബാഴ്സലോണ: അപരാജിത റെക്കോഡുമായി സ്പാനിഷ് ലീഗ് ചാംപ്യന്മാരാവാന് ബാഴ്സലോണ. ചാംപ്യന്സ് ലീഗ് ഫൈനലിലേക്ക് ആത്മവിശ്വാസത്തോടെ എത്താന് റയല് മാഡ്രിഡ്.
ലാ ലിഗ കിരീടം ബാഴ്സലോണ ഉറപ്പിച്ച ശേഷമുള്ള എല് ക്ലാസ്സിക്കോയെങ്കിലും പരമ്പരാഗത വൈരികള്ക്കും ആരാധകര്ക്കും ഇത് അഭിമാനപോരാട്ടം. ഇനിയെസ്റ്റ എന്ന വീരനായകനെ എല്ക്ലാസ്സിക്കോ തോല്വിയോടെ പറഞ്ഞയക്കാന് നൗകാംപില് ബാഴ്സയ്ക്ക് കഴിയില്ല.
സാന്റിയാഗോ ബാര്ണബ്യൂവില് തലകുനിച്ച റയലിന് എതിരാളികളുടെ മൈതാനത്ത് പകരം വീട്ടണം. സ്വന്തം തട്ടകത്തെ അവസാന 11 എല്ക്ലാസ്സിക്കോ പോരാട്ടങ്ങളില് ബാഴ്സ ജയിച്ചത് മൂന്ന് തവണ മാത്രം. പതിവുപോലെ ലിയോണല് മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്ഡോ പോരാട്ടം കൂടിയാണ് എല് ക്ലാസിക്കോ.
ബാഴ്സലോണയ്ക്കെതിരായ 29 മത്സരങ്ങളില് ക്രിസ്റ്റ്യാനോക്ക് 17 ഗോളുകള്. റയലിനെതിരായ 37 പോരാട്ടങ്ങളില് മെസ്സി ലക്ഷ്യം കണ്ടത് 25 തവണയും. എല്ക്ലാസ്സിക്കോയില് മെസ്സിക്ക് 17ഉം ക്രിസ്റ്റ്യാനോക്ക് എട്ടും ജയം വീതം.
