റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനായി ഹാരി കെയിന്‍ വരണമെന്ന് റയല്‍ ആരാധകര്‍. പ്രമുഖ സ്‌പാനിഷ് ദിനപത്രം നടത്തിയ വോട്ടെടുപ്പിലാണ്, കെയിനോടുള്ള താത്പര്യം ആരാധകര്‍ പരസ്യമാക്കിയത്.

മാഡ്രിഡ്: റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനായി ഹാരി കെയിന്‍ വരണമെന്ന് റയല്‍ ആരാധകര്‍. പ്രമുഖ സ്‌പാനിഷ് ദിനപത്രം നടത്തിയ വോട്ടെടുപ്പിലാണ്, കെയിനോടുള്ള താത്പര്യം ആരാധകര്‍ പരസ്യമാക്കിയത്. രണ്ട് ലക്ഷത്തിലധികം ആരാധകര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍, യുവന്‍റസിലേക്ക് മാറിയ ക്രിസ്റ്റ്യാനോക്ക് പകരമായി, കെയിനെ സ്വന്തമാക്കണമെന്ന് 26 ശതമാനം പേരാണ് ആവശ്യപ്പെട്ടത്.

നിലവില്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന്റെ താരമാണ് കെയിന്‍. പിഎസ്ജി താരം എഡിസണ്‍ കവാനിയും, ഇന്റര്‍ മിലാന്‍ സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയും, 14 ശതമാനം വോട്ടുമായി രണ്ടാമതെത്തി. ബയേണ്‍ താരം ലെവന്‍ഡോവ്സ്കി, ലിയോണ്‍ സ്ട്രൈക്കര്‍ മാരിയാനോ ഡയസ് എന്നിവര്‍ക്ക് 12 ശതമാനം ആരാധകരുടെ പിന്തുണ ലഭിച്ചു.

വലന്‍സിയയുടെ റോഡ്രിഗോ മൊറേനോക്ക് ആറ് ശതമാനത്തിന്റെ പിന്തുണയാണ് കിട്ടിയത്. കിലിയന്‍ എംബാപ്പെ,നെയ്മര്‍ എന്നിവരുടെ പേര് വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.