മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ‍്രിഡ് വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി അഭ്യൂഹം. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ൽ, കരിം ബെന്‍സേമ എന്നിവരെ അടുത്ത സീസണിൽ ഒഴിവാക്കുമെന്ന് സ്പെയിനിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പകരമായി നെയ്മര്‍, ഈഡന്‍ ഹസാര്‍ഡ്, റോബര്‍ട്ട് ലെവന്‍ ഡോവ്സ്കി എന്നിവരെ ടീമിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് ലീഗിൽ മോശം പ്രകടനം തുടരുന്ന റയല്‍ കിരീടം നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിനിടെയാണ് പുതിയ നീക്കം. ട്രാന്‍സ്ഫറിനുള്ള നിബന്ധനകള്‍ എന്തെന്ന് അറിയിക്കാന്‍ റൊണാള്‍ഡോയുടെ ഏജന്‍റിനോട് റയല്‍ നിര്‍ദേശിച്ചതായും സൂചനയുണ്ട്. അതേസമയം മാധ്യമവാര്‍ത്തകളോട് പ്രതികരിക്കാന്‍ റയല്‍ മാനേജ്മെന്‍റ് വിസമ്മതിച്ചു.