മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ജൈത്രയാത്രയ്ക്ക് അവസാനമായി. തോല്‍വി അറിയാതെ നാല്‍പത് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡുമായി എത്തിയ റയലിനെ, സെവിയ ആണ് ഞെട്ടിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സെവിയയുടെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയലാണ് ആദ്യം ഗോള്‍ നേടിയത്. സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോള്‍ റയലിനെ സമനിലയില്‍ എത്തിച്ചു. ഇഞ്ചുറി ടൈമില്‍ യോവെറ്റിക്കിന്റെ ഗോള്‍ സെവിയക്ക് അപ്രതീക്ഷിത ജയവും സമ്മാനിച്ചു.