മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ മുന്‍നിര ടീമുകള്‍ക്ക് വിജയം. റിയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെ തകര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് മാഡ്രിഡിന്‍റെ ജയം. മാഡ്രിഡിന് വേണ്ടി റൊണാള്‍ഡോ 400 ഗോള്‍ തികച്ചു. ഗാരെത് ബെയ്ൽ ആണ് റയലിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഇതോടെ രണ്ടു മത്സരങ്ങളില്‍ റയലിന് ആറു പോയിന്റായി. നേരത്തെ അപ്പോയലിനെ റയല്‍ തോൽപ്പിച്ചിരുന്നു.