ലണ്ടന്‍: ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടി റയല്‍ മാഡ്രിഡ് നേടി. ഫൈനലില്‍ ജാപ്പനീസ് ചാംപ്യന്മാരായ കാഷിമാ ആന്റ്‌ലേഴ്‌സിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് റയല്‍ കിരീടം നേടിയത്. മൂന്നു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് റയല്‍ ലോകകപ്പ് ചാംപ്യന്മാരാകുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവിലാണ് ജയം. 60, 97, 104 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോളിച്ചത്. കരിം ബെന്‍സേമയും റയലിനായി ഗോള്‍ നേടി. പോരുതിക്കളിച്ച ജാപ്പനീസ് ക്ലബ്ബ്  അമ്പത്തിരണ്ടാം മിനിറ്റില്‍ 2-1ന് മുന്നിട്ടുനിന്ന ശേഷമാണ് റൊണാള്‍ഡോ റയലിന്റെ രക്ഷയ്‌ക്കെത്തിയത്.