മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് മുന്നേറ്റം തുടരുന്നു. ഗ്രനാഡയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത റയല്‍, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റയലിനായി ഇസ്‌കോ രണ്ട് ഗോളടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെന്‍സെമ, കാസിമിറോ എന്നിവര്‍ ഓരോ ഗോളും. മറ്റൊരു മത്സരത്തില്‍ അത്!ലറ്റികോ മാഡ്രിഡ്, എയ്ബറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. 16 കളിയില്‍ നിന്ന് 40 പോയിന്റാണ് റയലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് 16 കളിയില്‍ നിന്ന് 34 പോയിന്റുണ്ട്. 31 പോയിന്റുള്ള അത്!ലറ്റികോ മാഡ്രിഡ് അഞ്ചാമതാണ്.