ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് തുടക്കമായിരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിയ മല്‍സരങ്ങളിലെ റെക്കോര്‍ഡുകള്‍ അറിയാനുള്ള താല്‍പര്യം ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ടാകും. സച്ചിനും ജയസൂര്യയുമൊക്കെ അടിച്ചുതകര്‍ത്ത് സ്വന്തമാക്കിയ റെക്കോര്‍ഡുകളിലേക്ക്...

1, ഏറ്റവുമധികം റണ്‍സ്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- 3113(84 കളി)

2, ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍

രോഹിത് ശര്‍മ്മ- 264 റണ്‍സ്, 173 പന്തില്‍(2014, കൊല്‍ക്കത്ത)

3, ഏറ്റവുമധികം സെ‌ഞ്ച്വറി

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- എട്ട് എണ്ണം(84 കളി)

4, ഏറ്റവുമധികം അര്‍ദ്ധസെഞ്ച്വറി

കുമാര്‍ സംഗകാര- 18(76 കളി)

5, ഏറ്റവുമധികം ഡക്ക്

സനത് ജയസൂര്യ- 7(89 കളി)

6, ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്

തിലകരത്നെ ദില്‍ഷന്‍- 353- അഞ്ച് മല്‍സരങ്ങളില്‍നിന്ന്(2009-10)

7, ഏറ്റവുമധികം വിക്കറ്റ്

മുത്തയ്യ മുരളീധരന്‍- 74(63 മല്‍സരം)

8, മികച്ച ബൗളിങ് പ്രകടനം

മുത്തയ്യ മുരളീധരന്‍- 7/30(ഷാര്‍ജ, 2000)

9, ഏറ്റവുമധികം റണ‍്സ് വഴങ്ങിയത്

ലസിത് മലിംഗ- 96 റണ്‍സ് 7.4 ഓവറില്‍, ഹൊബാര്‍ട്ട്, 2012

10, ഏറ്റവുമധികം മല്‍സരം കളിച്ചത്

സനത് ജയസൂര്യ- 89 മല്‍സരം, 1990 മുതല്‍ 2009 വരെ

11, ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്

സൗരവ് ഗാംഗുലി-രാഹുല്‍ ദ്രാവിഡ്- 318(1999 ലോകകപ്പ് ടോണ്ടന്‍)

12, ഏറ്റവുമുയര്‍ന്ന ടീം സ്‌കോര്‍

ഇന്ത്യ- 414/7(രാജ്കോട്ട്, 2009)

13, ഏറ്റവും കുറഞ്ഞ ടീം സ്‌കോര്‍

ഇന്ത്യ- 54ന് ഓള്‍ഔട്ട്(ഷാര്‍ജ, 2000)

14, ഏറ്റവുമധികം ക്യാച്ച്

മഹേല ജയവര്‍ദ്ധന- 38(87 മല്‍സരം)

15, ഒരു കളിയില്‍ ഏറ്റവുമധികം ക്യാച്ച്

മൊഹമ്മദ് കൈഫ്- 4(ജൊഹാന്നസ്ബര്‍ഗ്, 2003)

16, ഏറ്റവും വലിയ വിജയമാര്‍ജിന്‍

ശ്രീലങ്ക- 245(ഷാര്‍ജ, 2000)