1995ല്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലാണ് റെനെ ഹിഗ്വിറ്റയുടെ വിഖ്യാതമായ സ്‌കോര്‍പിയണ്‍ കിക്ക് പിറന്നത്.

കൊളംബിയന്‍ ഗോള്‍ കീപ്പര്‍ റെനെ ഹിഗ്വിറ്റയുടെ സ്‌കോര്‍പ്പിയന്‍ കിക്ക് ഫുട്‌ബോള്‍ ലോകം ഒരിക്കലും മറക്കാനിടയില്ല. 1995ല്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലാണ് റെനെ ഹിഗ്വിറ്റയുടെ വിഖ്യാതമായ സ്‌കോര്‍പിയണ്‍ കിക്ക് പിറന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സേവ് എന്നാണ് ഫുട്‌ബോള്‍ പണ്ഡിതര്‍ സ്‌കോര്‍പിയന്‍ കിക്കിനെ വിശേഷിപ്പിച്ചത്.

എന്നാല്‍ നമ്മുടെ കേരളത്തില്‍ ഒരു നാടന്‍ സ്‌കോര്‍പിയന്‍ കിക്ക് സമൂഹ മാധ്യമങ്ങള്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്. ഹിഗ്വിറ്റയോടെ സമാനമായ ഒരെണ്ണം. പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങിയ പന്ത് പണ്ട് ഹിഗ്വിറ്റ കാണിച്ച മെയ്‌വഴക്കത്തോടെ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. വീഡിയോ കാണാം..