നെയ്മറുടെ മടങ്ങിവരവില്‍ ബാഴ്സ ആരാധകര്‍ തൃപ്തരാകുമോയെന്ന ആശങ്ക ക്ലബ്ബിനുമുണ്ട്. ബാഴ്സയുമായി കരാര്‍ നീട്ടിയതിന് പിന്നാലെ ലോക റെക്കോര്‍ഡ് തുകയ്ക്കാണ് അന്ന് താരം പിഎസ്ജിയിലേക്ക് കൂടുമാറിയത്. നെയ്മറിനെതിരെ ബാഴ്സ ആരാധകര്‍ വലിയ പ്രതിഷേധവും നടത്തിയിരുന്നു

പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പിഎസ്ജിയിൽ നിന്ന് മാറാന്‍ നെയ്മര്‍ തീരുമാനിച്ചതായി യൂറോപ്പിലെ പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നെയ്മറുടെ കുടുംബവുമായി ബാഴ്സ ഡയറക്ടര്‍മാര്‍ സംസാരിച്ചെന്നാണ് സൂചന.

നെയ്മറുടെ മടങ്ങിവരവില്‍ ബാഴ്സ ആരാധകര്‍ തൃപ്തരാകുമോയെന്ന ആശങ്ക ക്ലബ്ബിനുമുണ്ട്. ബാഴ്സയുമായി കരാര്‍ നീട്ടിയതിന് പിന്നാലെ ലോക റെക്കോര്‍ഡ് തുകയ്ക്കാണ് അന്ന് താരം പിഎസ്ജിയിലേക്ക് കൂടുമാറിയത്. നെയ്മറിനെതിരെ ബാഴ്സ ആരാധകര്‍ വലിയ പ്രതിഷേധവും നടത്തിയിരുന്നു. ബാഴ്സ അധികൃതരും താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.