Asianet News MalayalamAsianet News Malayalam

സ്വപ്‌ന ടി20 ടീം; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം; തഴയപ്പെട്ട് വമ്പന്‍മാര്‍!

ഈ വര്‍ഷത്തെ മികച്ച ടി20 ടീമില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രം. വെടിക്കെട്ട് യുവ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്താണ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത്.

Rishabh Pant included T20 team of 2018
Author
Sydney NSW, First Published Dec 31, 2018, 5:33 PM IST

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ വര്‍ഷത്തെ മികച്ച ടി20 ടീമില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രം. വെടിക്കെട്ട് യുവ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്താണ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ ടീമില്‍ സ്ഥാനം പിടിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബി ഡിവില്ലിയേഴ്‌സ് ഇടംപിടിച്ചതും കൗതുകമാണ്. 

ന്യൂസീലന്‍ഡിന്‍റെ കോളിന്‍ മണ്‍റോയും ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് വീരന്‍ എബി ഡിവില്ലിയേഴ്‌സാണ് മൂന്നാം നമ്പറില്‍. നാലാമനായി ഇന്ത്യന്‍ താരം റിഷഭ് പന്ത് ബാറ്റേന്തും. അഫ്‌ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി, വിന്‍ഡീസ് താരം ആന്ദ്രേ റസല്‍, ഓസ്‌ട്രേലിയയുടെ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. 

ടി20യില്‍ ഈ വര്‍ഷം 94 വിക്കറ്റുകളുമായി അത്ഭുതപ്പെടുത്തിയ അഫ്‌ഗാന്‍ വിസ്‌മയം റഷീദ് ഖാനാണ് സ്‌പിന്നര്‍മാരിലൊരാള്‍‍. ഇംഗ്ലീഷ് കുപ്പായം കാത്തിരിക്കുന്ന  ജോഫ്രാ അര്‍ച്ചറാണ് പേസ് ആക്രമണം നയിക്കുക. പാക്കിസ്ഥാന്‍ താരം വഹാബ് റിയാസാണ് മറ്റൊരു സ്പെഷലിസ്റ്റ് പേസര്‍. അശ്വിനടക്കമുള്ള താരങ്ങളെ മറികടന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടി20 ഇലവനിലെത്തി.  
 

Follow Us:
Download App:
  • android
  • ios