അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജയെ ട്രോളി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ടെസ്റ്റിന്റെ രണ്ടാം ദിനം ഖവാജ അശ്വിനെതിരെ അമിത പ്രതിരോധത്തിലൂന്നി കളി തുടരുമ്പോഴാഴാണ് പിന്നില്‍ നിന്ന് പന്തിന്റെ ഡയലോഗ് എത്തിയത്.

എല്ലാവരും പൂജാരയാവില്ല സഹോദരാ എന്നായിരുന്നു ഖവാജയോട് പന്തിന്റെ കമന്റ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ പൂജാര സെഞ്ചുറി നേടിയതിനെ പരമാര്‍ശിച്ചായിരുന്നു പന്തിന്റെ കമന്റ്. അതുകേട്ട് ബൗളിംഗ് എന്‍ഡില്‍ നിന്ന അശ്വിന് ചിരി അടക്കാനുമായില്ല.

ഖവാജ പിന്നീട് അശ്വിന്റെ തന്നെ പന്തില്‍ പന്തിന് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തുവെന്നതാണ് രസകരം. സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവത്തില്‍ ഖവാജയുടെ ബാറ്റിലാണ് ഓസീസ് പ്രതീക്ഷകള്‍.