ഷമിയുമായുള്ള വാര്‍ഷിക കരാര്‍ ബിസിസിഐ പുതുക്കിയിരുന്നു
മുംബൈ: ഭാര്യ ഹസിന് ജഹാന് ഉയര്ത്തിവിട്ട ആരോപണങ്ങളെ തുടര്ന്ന് ക്രിക്കറ്റ് കരിയര് പ്രതിരോധത്തിലായ ഷമിയെ പിന്തുണച്ച് കൂടുതല് പേര്. ഇന്ത്യന് ഓപ്പണര് രോഹിത് ശര്മ്മയ്ക്ക് പിന്നാലെ റോബിന് ഉത്തപ്പയും ഷമിക്ക് പിന്തുണ നല്കി രംഗത്തെത്തി.
കൊലപാതക ശ്രമം, ഗാര്ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധം എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഹസിന് ഉയര്ത്തിയത്. തുടര്ന്ന് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള് അടക്കം ചുമത്തി കൊല്ക്കത്ത പൊലിസ് എഫ്ഐആര് ചുമത്തിയിരുന്നു.
എന്നാല് ഒത്തുകളി ആരോപണങ്ങളില് ഷമിയെ ചോദ്യം ചെയ്ത ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്ന്ന് നേരത്തെ റദ്ദാക്കിയ വാര്ഷിക കരാര് ബി ഗ്രേഡായി ബിസിസിഐ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു.
ഷമിക്ക് വേഗം ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാവട്ടെ എന്ന് ഉത്തപ്പ ട്വിറ്ററില് കുറിച്ചു. ഷമിയെ പിന്തുണച്ച് രോഹിത് ശര്മ്മ നേരത്ത രംഗത്തെത്തിയിരുന്നു. കരിയറിലെ ക്ലേശകരമായ സമയത്തിലൂടെ കടന്നുപോകുന്ന ഷമി വിവാദങ്ങളില് നിന്ന് മുക്തനായി വേഗം തിരിച്ചുവരട്ടെയെന്നായിരുന്നു രോഹിതിന്റെ പ്രതികരണം.
