ടെന്നീസ് കോര്‍ട്ടിലെ ബദ്ധവൈരികള്‍ തമ്മില്‍ ഇങ്ങനെയൊരു സ്നേഹ പ്രകടനം ആരും പ്രതീക്ഷിച്ച് കാണില്ല. ലോക ടെന്നീസിലെ ഒന്നാംനിര താരങ്ങളായ റാഫേല്‍ നദാലും റോജര്‍ ഫെഡററും ലാവര്‍ കപ്പിന്‍റെ ഫൈനലിലാണ് പരസ്പരം കെട്ടിപ്പിടിച്ചത്.

Scroll to load tweet…

പ്രഥമ ലാവര്‍ കപ്പ് ടൂര്‍ണമെന്റില്‍ ടീം വേള്‍ഡിനെ തോല്‍പ്പിച്ചു ടീം യൂറോപ്പ് കിരീടം നേടിയ ആഘോഷത്തിലാണ് നദാലും ഫെഡററും ആവേശത്തിലായത്. 

ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായതും ഈ താരങ്ങളായിരുന്നു. മത്സരം ജയിച്ചയുടന്‍ നദാന്‍ ഫെഡററിന്‍റെ തോളിലേക്കു ചാടുന്ന വീഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.