വരുന്ന സീസണിലെ രഞ്ജി കേരളാ ക്രിക്കറ്റ് ടീമിനെ രോഹന്‍ പ്രേം നയിക്കും. സച്ചിന്‍ ബേബിയാണു വൈസ് ക്യാപ്റ്റന്‍. ആലപ്പുഴ എസ്ഡി കോളജിലെ കെസിഎ സ്റ്റേഡിയത്തില്‍ നടന്ന പരിശീലന ക്യാമ്പിനു ശേഷം ബിസിസിഐ വൈസ് പ്രസിഡന്റുകൂടിയായ കെസിഎ പ്രസിഡന്റ് ടി സി മാത്യുവാണു ടീമിനെ പ്രഖ്യാപിച്ചത്.
സഞ്ജു വി സാംസണ്‍ നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ് വാരിയര്‍, വി എ ജഗദീഷ്, ബേസില്‍ തമ്പി, മനു കൃഷ്ണന്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, എം ഡി നിധീഷ്, കെ മോനീഷ്, വിനോദ് കുമാര്‍ എന്നിവരാണു ടീമിലെ മറ്റ് അംഗങ്ങള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി താരങ്ങളായ ജലജ് സക്‌സേന, ഇക്ബാല്‍ അബ്‍ദുള്ള, ഭവിന്‍ തക്കര്‍ എന്നിവരും പതിനഞ്ചംഗ ടീമിലുണ്ട്. രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ടീമിലേക്കു തിരികെ വരുമെന്ന പ്രതീക്ഷിച്ച മുന്‍ ഐപിഎല്‍ താരം കൂടിയായ പ്രശാന്ത് പരമേശ്വരന്‍ പരുക്കായതിനാല്‍ നിലവില്‍ ടീമില്‍ ഇടംകണ്ടില്ല. പി ബാലചന്ദ്രനാണു ടീമിന്റെ മുഖ്യപരിശീലകന്‍. ഏഴു ബാറ്റ്സ്മാന്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍, മൂന്നു ഓള്‍ റൗണ്ടര്‍മാര്‍, അഞ്ചു ഫാസ്റ്റ് ബൗളര്‍മാര്‍ എന്നിവരാണു ടീമിലുള്ളത്. ഒക്ടോബര്‍ ആറിനു ജമ്മു കശ്‍മീരുമായുള്ള കേരളത്തിന്റെ ആദ്യമല്‍സരം. പതിവുപോലെ ശക്തമായ ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് നിരയാണു കേരളത്തിന്റെതെന്നും പരിചയസമ്പന്നരായ അതിഥി താരങ്ങളെകൂടി ഉള്‍പ്പെടുത്തിയതോടെ ടീംമുന്‍വര്‍ഷങ്ങളെക്കാള്‍ ശക്തമായെന്നും ടി സി മാത്യു പറഞ്ഞു.
മികച്ച പരിശീലനമാണു ടീം നടത്തിയതെന്ന് പരിശിലകന്‍ പി ബാലചന്ദ്രന്‍ പറഞ്ഞു.
