ഇൻഡോര്‍: ടി20യിൽ ഇന്ത്യയ്‌ക്കുവേണ്ടി റെക്കോര്‍ഡ് നേട്ടം കുറിച്ച് രോഹിത് ശര്‍മ്മ-കെഎൽ രാഹുൽ സംഖ്യം. ടി20യിൽ ഇന്ത്യയ്‌ക്കുവേണ്ടി ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിതും രാഹുലും ചേര്‍ന്ന് ശ്രീലങ്കയ്ക്കെതിരെ പടുത്തുയര്‍ത്തിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 165 റണ്‍സാണ് അടിച്ചെടുത്തത്. വെറും 12.4 ഓവറിലാണ് രോഹിത് ശര്‍മ്മ- കെ എൽ രാഹുൽ സഖ്യം 165 റണ്‍സടിച്ചുകൂട്ടിയത്. കഴിഞ്ഞ മാസം ദില്ലിയിൽവെച്ച് ന്യൂസിലാന്‍ഡിനെതിരെ ധവാനും രോഹിതും ചേര്‍ന്ന് അടിച്ചെടുത്ത 158 റണ്‍സിന്റെ റെക്കോര്‍ഡാണ് രോഹിതും രാഹുലും ചേര്‍ന്ന് മറികടന്നത്.