ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി 16 അംഗ ഇന്ത്യൻ ടീം അവിടെയെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ ടീമിലെ മിക്ക താരങ്ങളും കുടുംബാംഗങ്ങളെക്കൂടി ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നവദമ്പതികളായ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും പുതുവര്‍ഷം ആഘോഷിച്ചത് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ്. ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ്മയുടെയും കുടുംബം ഒപ്പമുണ്ട്. എന്നാൽ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ ഉള്‍പ്പടെ താരമായിരിക്കുന്നത് രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്ദേശാണ്. ഒരു നിഴൽപോലെ എപ്പോഴും രോഹിതിനൊപ്പമുള്ള റിതികയെ ഇന്ത്യൻ ടീമിലെ പതിനേഴാം അംഗമായാണ് ചിലര്‍ തമാശയ്‌ക്ക് വിശേഷിപ്പിക്കുന്നത്. ഹോട്ടലിലും പരിശീലനത്തിന് പോകുമ്പോള്‍ ഗ്യാലറിയിലുമൊക്കെ രോഹിതിനൊപ്പം റിതികയുണ്ട്. ഇന്ത്യൻ ടീമിലെ പതിനേഴാം അംഗമെന്ന ട്രോളിന് രസകരമായ രോഹിത് ശര്‍മ്മ മറുപടി നൽകുകയും ചെയ്തു. അത്തരമൊരു തമാശ താൻ കേട്ടിരുന്നു. ഞങ്ങള്‍ ഇരുവരും ഒരു ടീം പോലെയാണ്. ഒരു ഭാര്യയെന്ന നിലയിൽ നല്ല പിന്തുണയാണ് റിതിക തനിക്ക് നൽകുന്നതെന്നും രോഹിത് പറഞ്ഞു. ഭാര്യയേക്കാള്‍ നല്ലൊരു സുഹൃത്തും മാനേജരുമാണ് റിതികയെന്നും രോഹിത് പറഞ്ഞു. അവള്‍ തനിക്ക് നൽകുന്ന പിന്തുണയും സ്വാതന്ത്ര്യവുമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്നതെന്നും രോഹിത് പറഞ്ഞു.
ഇന്ത്യൻ ടീമിലെ പതിനേഴാമത്തെ അംഗം രോഹിത് ശര്‍മ്മയുടെ ഭാര്യ!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos
