പോര്‍ട്ട് എലിസബത്ത്: വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും നടുവില്‍ നിന്ന് നേടിയ സെഞ്ചുറി രോഹിത് ശര്‍മയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ക്യാപ്റ്റന്‍ വിരാട് കോലി തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചാണ് തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ രോഹിത് ദക്ഷിണാഫ്രിക്കയിലെ ആദ്യ സെഞ്ചുറി നേടിത്. ഇതിനിടെ കോലിയെയും രഹാനെയും റണ്ണൗട്ടാക്കിയതിന്റെ പഴി കേള്‍ക്കേണ്ടിവന്നെങ്കിലും തന്റെ സെഞ്ചുറി ടീമിനെ ജയിപ്പിച്ചുവെന്ന് ഹിറ്റ്മാന് ആശ്വസിക്കാം.

ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയപ്പോള്‍ വിവാഹ മോതിരത്തില്‍ ചുംബിച്ച് ആഘോഷിച്ച രോഹിത് ഇത്തവണ അതിന് തയാറായില്ല. സെഞ്ചുറി നേടിയപ്പോള്‍ വലിയ ആഘോഷമൊന്നും നടത്തിയതുമില്ല. ഇക്കാര്യം മത്സരശേഷം ഷോണ്‍ പൊള്ളോക്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ ആഘോഷത്തിലല്ല സെഞ്ചുറി ടീമിനെ ജയിപ്പിച്ചോ എന്നതിലാണ് കാര്യമെന്ന് രോഹിത് പറയുകയും ചെയ്തു.

സെഞ്ചുറി നേട്ടത്തില്‍ കാര്യമായി സന്തോഷിക്കാതിരുന്ന രോഹിത് തനിക്ക് ലഭിച്ച മാന്‍ ഫ് ദ മാച്ച് പരസ്കാരം പ്രണയദിനത്തില്‍ ഭാര്യ റിതിക സജ്ദേക്ക് സമര്‍പ്പിച്ചാണ് ആഘോഷിച്ചത്. രോഹിത്തിന്റെ എല്ലാ മത്സരങ്ങളും കാണാനായി ഗ്യാലറിയിലെത്താറുള്ള റിതിക ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിനൊപ്പമില്ല.

View post on Instagram