ഇന്‍ഡോര്‍: ശ്രീലങ്കയ്ക്കെതിരായ ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാമത്തെ ടി20യില്‍ ഇന്ത്യ റെക്കോഡ് പ്രകടനമാണ് പുറത്തെടുത്തത്. രോഹിത്ത് ശര്‍മ്മ 35 പന്തില്‍ സെഞ്ച്വറി നേടി ലോകറെക്കോഡ് കുറിച്ചു. 118 റണ്‍സാണ് രോഹിത്ത് നേടിയത്.
എന്നാല്‍ ഔട്ടായി പോകുമ്പോള്‍ രോഹിത്ത് കാണിച്ച സിഗ്നലാണ് ഇപ്പോള്‍ ഓണ്‍ലൈനിലെ വൈറല്‍. അടുത്തതായി ധോണിയെ ബാറ്റിംഗിന് അയക്കാന്‍ പറഞ്ഞായിരുന്നു ആ സിഗ്നല്‍ എന്നാണ് ക്രിക്കറ്റ് കമന്‍റേറ്റര്‍മാര്‍ പറയുന്നത്. കോച്ച് രവിശാസ്ത്രിക്കായിരുന്നു രോഹിത്ത് ശര്‍മ്മയുടെ സിഗ്നല്‍.
