ഇന്ത്യയുടെ ഏകദിന ടീം ഉപനായകൻ രോഹിത് ശര്‍മ്മ മുംബൈ ടീമില്‍. വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ഫൈനലിലാണ് രോഹിത് ശര്‍മ്മ പങ്കെടുക്കുക.

ഇന്ത്യയുടെ ഏകദിന ടീം ഉപനായകൻ രോഹിത് ശര്‍മ്മ മുംബൈ ടീമില്‍. വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ഫൈനലിലാണ് രോഹിത് ശര്‍മ്മ പങ്കെടുക്കുക.

ഒന്നാംതര ടീമിനെയാണ് മുംബൈ മത്സരത്തിനിറക്കുന്നത്. വിനായക സമന്ത് പരിശീലിപ്പിക്കുന്ന ടീം ലീഗ് ഘട്ടത്തില്‍ തോറ്റിട്ടില്ല. രോഹിത് ശര്‍മ്മ 11ന് ടീമിനൊപ്പം ചേരും. ഓപ്പണറായിട്ടായിരിക്കും രോഹിത് ശര്‍മ്മ ബാറ്റിംഗിനറങ്ങുക. രോഹിത് ശര്‍മ്മ സെമിഫൈനലിലും ടീമിനുമൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ക്വാര്‍ട്ടര്‍ഫൈനല്‍ 14ന് ആണ് തുടങ്ങുക. സെമിഫൈനല്‍ 17നും 18നുമാണ് നടക്കുക. ഏറ്റവുമൊടുവില്‍ രോഹിത് ശര്‍മ്മ നായകത്വത്തില്‍ ടീം ഇന്ത്യ ഏഷ്യാ കപ്പ് നേടിയിരുന്നു.