ക്രിസ്റ്റ്യാനോ റോണാൾഡോയുടെ ഹാട്രിക് മികവിൽ റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാം പാദത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചത്. കളിയുടെ എക്സ്ട്രാ ടൈമിലാണ് റൊണാൾഡോ രണ്ട് ഗോളുകൾ നേടിയത്.

ചാമ്പ്യന്‍സ് ലീഗിൽ നൂറ് ഗോൾ എന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി. മാർക്കോ അസൻസിയോയുടെ വകയായിരുന്നു റയലിന്റെ നാലാം ഗോൾ. റയൽ താരം സെർജിയോ റാമോസിന്റെ സെൽഫ് ഗോളിനൊപ്പം ലെവാൻഡോവ്സ്കിയും ബയേണിനായി ഗോൾ നേടി. ആദ്യ പാദ ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ ജയിച്ചിരുന്നു.

ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ലെസ്റ്റർ സിറ്റിയോട് സമനില നേടി അത്‍ലറ്റികോ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ഫൈനലിൽ കടന്നു. സൗൾ അത്‍ലറ്റികോ മാ‍‍ഡ്രിഡിനായി ഗോൾ നേടിയപ്പോൾ വാർഡിയുടെ വകയായിരുന്നു ലെസ്റ്ററിന്റെ ഗോൾ.. ആദ്യ പാദ ക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിന് അത്‍ല്റ്റികോ മാഡ്രിഡ് ജയിച്ചിരുന്നു.