ന്യൂയോര്‍ക്ക്: ഇംഗ്ലണ്ടില്‍ നിന്ന് അമേരിക്കയില്‍ വിസ്മയം സൃഷ്ടിക്കാനെത്തിയ മുന്‍ ഇംഗ്ലീഷ് നായകന്‍ വെയ്‍ന്‍ റൂണിക്ക് മേജര്‍ ലീഗ്  സോക്കറില്‍ ആദ്യ ഗോള്‍. ഡി.സി. യുണൈറ്റഡിന്‍റെ നായകനായ റൂണി കൊളറാ‍ഡോ റാപ്പിഡ്സിനെതിരെയാണ് അമേരിക്കയിലെ തന്‍റെ പ്രഥമ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ഡിസി വിജയിച്ചു. റൂണി ടീമിൽ എത്തിയതിന് ശേഷം ഡിസിയുടെ രണ്ടാം ജയമാണിത്. അതേസമയം ലീഗില്‍ ഏറ്റവും പിന്നിലാണ് റൂണിയുടെ ടീം. എവേര്‍ട്ടനില്‍ നിന്ന് അമേരിക്കന്‍ ലീഗിലെത്തിയ റൂണി നാലാമത്തെ മത്സരമാണ് കളിച്ചത്. 

ഗോള്‍ കാണാം...