ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു

First Published 15, Apr 2018, 3:42 PM IST
royal challengers bangalore decided to bat first
Highlights
  • ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ബൗളിങ് തെരഞ്ഞെടുത്തു.

ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ഒരു മാറ്റത്തോടെയാണ് ബംഗളൂരു ഇറങ്ങുന്നത്. സര്‍ഫറാസ് ഖാന് പകരം പവന്‍ സ്പിന്നര്‍ പവന്‍ നേഗി ടീമില്‍ സ്ഥാനം പിടിച്ചു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കളിച്ച ടീമില്‍ നിന്ന് രാജസ്ഥാന്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഓരോ ജയം വീതം അക്കൗണ്ടിലുണ്ട്.
 

loader