തിരുവനന്തപുരം: ഇന്ത്യാ-ന്യൂസിലന്‍ഡ് കാര്യവട്ടം ട്വന്‍റി 20യ്ക്കായി തയ്യാറാക്കിയ വിക്കറ്റിൽ വലിയ സ്കോര്‍ പ്രതീക്ഷിക്കാമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഗസ്റ്റ് റിപ്പോര്‍ട്ടര്‍ സഞ്ജു സാംസൺ.

രാത്രിയിൽ മഞ്ഞുവീഴ്ച ഉണ്ടായാൽ ബൗളര്‍മാര്‍ക്ക് തിരിച്ചടിയാകും. ബാറ്റ്സ്മാനെ തുണയ്ക്കുന്ന വിക്കറ്റിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ പ്രകടനം ഏറെ നിര്‍ണായകമാകും. ഏത് ടീം നന്നായി പന്തെറിയുന്നുവോ അവര്‍ക്കാണ് കൂടുതല്‍ വിജയസാധ്യതയെന്നും സഞ്ജു റിപ്പോര്‍ട്ട് ചെയ്തു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അഞ്ച് പിച്ചുകളാണുള്ളത്. ഇതില്‍ ഒരെണ്ണം മാത്രം ചുവന്ന മണ്ണുകൊണ്ടു നിര്‍മിച്ചതാണ്. ബാക്കി നാലെണ്ണവും കളിമണ്ണുകൊണ്ടുള്ള വിക്കറ്റാണ്.