റിക്കി മാര്‍ട്ടിന്‍ ''ദി കപ്പ് ഓഫ് ലൈഫ്'' എന്ന് പേരിട്ട ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.
മോസ്കോ: 1998ല് ഫ്രാന്സ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫുട്ബോള് ആരാധകര് ആരും മറക്കാനിടയില്ല. റിക്കി മാര്ട്ടിന് ''ദി കപ്പ് ഓഫ് ലൈഫ്'' എന്ന് പേരിട്ട ഗാനം സൂപ്പര്ഹിറ്റായിരുന്നു. പിന്നീട് അതിനോളം ആവേശം പകര്ന്ന മറ്റൊന്ന് ഷാക്കിറയുടെ വക്കാ വക്കയായിരുന്നു. 2010 ദക്ഷിണാഫ്രിക്കന് ലോകകപ്പിനാണ് ഷാക്കിറ ഗാനം ഒരുക്കിയത്.
ഓരോ ഫുട്ബോള് ലോകകപ്പ് ആവുമ്പോഴും ഫുട്ബോള് ആരാധകര് കാത്തിരിപ്പിലാണ് ഔദ്യോഗിക ഗാനത്തിന് വേണ്ടി. റഷ്യന് ലോകകപ്പിനും കാര്യങ്ങള് വ്യത്യസ്ഥമല്ല. ആവേശം നിറയ്ക്കാന് ഒരു ഗാനം റഷ്യന് ലോകകപ്പിനും വരുന്നുണ്ട്.
ഔദ്യോഗിക ഗാനമൊരുക്കുന്നത് ഹോളിവുഡ് സൂപ്പര് താരവും റാപ്പറുമായ വില് സ്മിത്താണ്. നിക്കി ജാം, കൊസോവന് ഗായികയായ ഏറ ഇസ്ട്രേഫി എന്നിവര്ക്കൊപ്പം ചേര്ന്നാണ് വില് സ്മിത്ത് റഷ്യന് ലോകകപ്പിനായി ഔദ്യോഗിക ഗാനം ഒരുക്കുന്നത്. മ്യൂസിക് നിര്മാതാവായി ഡിപ്ലോയും.
ബ്രസീല് ലോകകപ്പിലെ വീ ആര് വണ് എന്ന പിറ്റ്ബുള്- ജെന്നിഫര് ലോപസ്-ക്ലോഡിയ ലെയിട്ടേ എന്നിവര് ചേര്ന്നൊരുക്കിയ ഗാനം പൂര്ണ നിരാശയാണ് നല്കിയിരുന്നത്. ഇവയ്ക്കെല്ലാം അപ്പുറത്ത് നില്ക്കുന്ന ഒരു ഒന്നൊന്നര ഗാനമാണ് ഫുട്ബോള് ആരാധകര് പ്രതീക്ഷിക്കുന്നത്. എന്തായാലും കാത്തിരിക്കാം റഷ്യന് ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന്.
