അമേരിക്കന്‍ ടെന്നിസ് താരങ്ങളായ സെറീന വില്യംസ് വീനസ് വില്യംസ് എന്നിവരും ജിംനാസ്റ്റിക്‌സ് താരം സിമോണ ബെല്‍സും നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി റഷ്യന്‍ ദിനപത്രത്തിന്റെ വെളിപ്പെടുത്തല്‍.രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സൈറ്റ് ഹാക്ക് ചെയ്ത റഷ്യന്‍ സംഘത്തെ ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ താരങ്ങള്‍ പല തവണ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെന്നും എന്നാല്‍ വാഡ ഈ വിവരം പുറത്തു വിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിയോ ഓളിംപിക്‌സിന് മുന്‍പ് റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ വാഡയുടെ സൈറ്റ് ഹാക്ക് ചെയുമെന്ന് റഷ്യന്‍ ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിയോ ഒളിംപിക്‌സില്‍ ദിപ കര്‍മാക്കര്‍ നാലാം സ്ഥാനത്തായ വോള്‍ട്ട് ഇനത്തില്‍ ബൈല്‍സിനായിരുന്നു സ്വര്‍ണം.