ലണ്ടന്‍: താൻ ഒപ്പം കളിച്ചവരിൽ ഏറ്റവും മിടുക്കൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ്. എറിക് കന്‍റോണ, ബ്രയാൻ റോബ്സൻ, പോൾ സ്കോൾസ്, റോയ് കീൻ, ഡേവിഡ് ബെക്കാം തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം 24 വർഷം യുണൈറ്റഡിൽ കളിച്ചു. ഇവരേക്കാൾ എല്ലാം മുകളിലാണ് റൊണാൾഡോയുടെ കളിമികവ്.
റൊണാൾഡോയുടെ മികവിൽ പ്രീമിയർ ലീഗിലും ലീഗ് കപ്പിലും മൂന്ന് തവണ വീതവും എഫ് എ കപ്പിലും ഫിഫ ക്ലബ് ലോകകപ്പിലും യുവേഫ ചാമ്പ്യൻസ് ലീഗിലും യുണൈറ്റഡ് ജേതാക്കളായിരുന്നു. സര്‍ അലക്സ് ഫെര്‍ഗൂസന്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനമഴിഞ്ഞശേഷം റയാന്‍ ഗിഗ്സ് യുണൈറ്റഡിന്റെ സഹപരിശീലകനായിരുന്നു.
എന്നാല്‍ ഹോസെ മൗറീഞ്ഞോ യുണൈറ്റഡ് പരിശീലകനായതോടെ ഗിഗ്സ് മാഞ്ചസ്റ്റര്‍ ക്യാംപ് വിട്ടു. തുടര്‍ച്ചയായി 24 വര്‍ഷം മാഞ്ചസ്റ്റര്‍ ജേഴ്സി അണിഞ്ഞ ഗിഗ്സ് ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ്.
