അവര്‍ക്കിത്തിരി ആശ്വാസം നല്‍കൂ: സച്ചിന്‍

First Published 30, Mar 2018, 4:22 PM IST
sachin pleads public give some space
Highlights
  • സ്വസ്ഥമായിരിക്കാന്‍ ഒരിടം നല്‍കുക. സച്ചിന്‍ ട്വീറ്റ് ചെയ്തു. 

മുംബൈ: പന്തില്‍ കൃത്രിമം കാണിച്ചതിന് ശിക്ഷിക്കപ്പെട്ട ഓസീസ് താരങ്ങള്‍ക്ക് ആശ്വാസ വാക്കുകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കുറ്റം ചെയ്തതിനുള്ള ശിക്ഷ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ക്രൂശിക്കുന്നകുന്നത് ശരിയല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍. ട്വിറ്ററിലാണ് സച്ചിന്‍  നിലപാട് വ്യക്തമാക്കിയത്.

തെറ്റ് ചെയ്തതിനുള്ള അനന്തരഫലം അവര്‍ അനുഭവിക്കുന്നു. എന്നാല്‍ ഇനി അവരെ വെറുതെ വിടൂ. ഇനിയും ക്രൂശിക്കരുത്. ഇനി അവരുടെ കാര്യങ്ങളില്‍ ഇടപ്പെടാതിരിക്കുക. സ്വസ്ഥമായിരിക്കാന്‍ ഒരിടം നല്‍കുക. സച്ചിന്‍ ട്വീറ്റ് ചെയ്തു. 

നേരത്തെ ഇന്ത്യന്‍ താരങ്ങളായി രോഹിത് ശര്‍മയും ഗൗതം ഗംഭീറും ആശ്വാസവാക്കുകളുമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റിന്റെ പരശുദ്ധി ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. അവര്‍ തെറ്റ് ചെയ്തു. അതവര്‍ അംഗീകരിക്കുന്നു.

അവര്‍ക്ക് നല്‍കിയ ശിക്ഷയെ ന്യായീകരിക്കാന്‍ കഴിയില്ല. പക്ഷേ അവര്‍ വലിയ താരങ്ങളാണ്, അവര്‍ തിരിച്ചുവരും. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ട്വീറ്റ് ചെയ്തു.

ഗൗതം ഗംഭീറും സ്മിത്തിന് പിന്തുണയുമായി രംഗത്തെത്തി. സ്മിത്തിനെ ഒരു ചതിയനായി തോന്നുന്നില്ല. നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയില്ല. എന്നാല്‍ നിങ്ങള്‍ ഒരു മികച്ച നായകനാണ്. അവസാന ടെസ്റ്റില്‍ നിങ്ങളുടെ രീതികള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ നിങ്ങളെ അഴിമതിക്കാരനായി കാണാന്‍ കഴിയില്ലെന്ന് ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
 

loader