ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിൽ ഒരു ഗ്രാമം ദത്തെടുത്തു. ഒസമനാബാദ് ജില്ലയിലെ ഡോൻജ ഗ്രാമമാണ് സൻസാദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഏറ്റെടുത്തത്. നാലു കോടിയുടെ വികസന പദ്ധതികൾ ഗ്രാമത്തിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ സ്കൂൾ, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകൾ തുടങ്ങിയവ പുതിയതായി ഗ്രാമത്തിൽ നിർമിക്കാനാണ് തീരുമാനം. നേരത്തേ സച്ചിൻ ആന്ധ്രപ്രദേശിലെ ഗുഡൂരിനടുത്തുള്ള പുട്ടമരാജുവാരി കാൻഡ്രിഗ ഗ്രാമം ദത്തെടുത്തിരുന്നു.