മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രക്ക് ജന്‍മദിനാശംസ നേര്‍ന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പറ്റിയ കൈയബദ്ധം ആഘോഷമാക്കി ട്രോളന്‍മാര്‍. ആകാശ് ചോപ്രയുടെ ചിത്രത്തിന് പകരം രാഹുല്‍ ദ്രാവിഡിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് സച്ചിന്‍ ജന്‍മദിനാശംസ നേര്‍ന്നത്.

മുംബൈ: മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രക്ക് ജന്‍മദിനാശംസ നേര്‍ന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പറ്റിയ കൈയബദ്ധം ആഘോഷമാക്കി ട്രോളന്‍മാര്‍. ആകാശ് ചോപ്രയുടെ ചിത്രത്തിന് പകരം രാഹുല്‍ ദ്രാവിഡിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് സച്ചിന്‍ ജന്‍മദിനാശംസ നേര്‍ന്നത്.

ആരാധകര്‍ ഉടന്‍ സച്ചിനെ തെറ്റ് ചൂണ്ടിക്കാട്ടിയ ഉടനെ സച്ചിന്‍ ചിത്രം പിന്‍വലിച്ചു. പുതിയ ചിത്രം പോസ്റ്റ് ചെയ്തതുമില്ല. അതിനിടെ ചിത്രം മാറിയത് കണക്കിലെടുക്കാതെ സച്ചിന്റെ ആശംസക്ക് ആകാശ് ചോപ്ര നന്ദി അറിയിക്കുകയും ചെയ്തു. കമന്റേറ്റര്‍, എഴുത്തുകാരന്‍, ആതിഥേയന്‍, മികച്ച ഓപ്പണര്‍ അങ്ങനെ ഒരുപാട് പ്രതിഭകളുള്ള ആകാശ് ചോപ്രക്ക് സന്തോഷകരമായ ജന്‍മദിനം നേരുന്നുവെന്നായിരുന്നു സച്ചിന്റെ ആശംസ.

ഇന്ത്യക്കായി 10 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ആകാശ് ചോപ്രയുടെ 41-ാം ജന്‍മദിനമായിരുന്നു ഇന്നലെ.