മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ വിഖ്യാത പരിശീലകനായിരുന്ന രമാകാന്ത് അച്‌രേക്കര്‍ അന്തരിച്ചു. മുംബൈയിലായിരുന്നു 86കാരനായ അച്‌രേക്കറിന്‍റെ അന്ത്യം. സച്ചിന്‍ എന്ന എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാനെ രൂപപ്പെടുത്തിയ പരിശീലനാണ്. ക്രിക്കറ്റില്‍ തന്‍റെ നേട്ടങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ ഗുരുവായ അച്‌രേക്കറാണെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു.

കായികരംഗത്തെ പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചര്യ പുരസ്‌കാരം 1990ല്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം രമാകാന്ത് അച്‌രേക്കറിനെ ആദരിച്ചു. എല്ലാ അധ്യാപകദിനത്തിലും രമാകാന്ത് അച്‌രേക്കറിനെ കാണാന്‍ സച്ചിന്‍ എത്തുമായിരുന്നു. അജിത് അഗാക്കര്‍, സഞ്ജയ് ബംഗാര്‍, വിനോദ് കാബ്ലി, രമേശ് പവാര്‍ തുടങ്ങി ക്രിക്കറ്റില്‍ വലിയ ശിഷ്യ സമ്പാദ്യമുണ്ട് രമാകാന്ത് അച്‌രേക്കറിന്.