ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്‍സി ഇനിയില്ല. രാജ്യാന്തര മത്സരങ്ങളില്‍ പത്താം നമ്പര്‍ ജേഴ്സി ഉപയോഗിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു.
ക്രിക്കറ്റിന്റെ ആവേശമുയരുമ്പോഴെല്ലാം പത്താം നമ്പര്‍ ജേഴ്‍സിയും കയ്യടി നേടുമായാരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന പേരിലെ ടെന്‍ ആണ് ആ പത്ത് എന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ആ നമ്പര്‍ മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. സച്ചിന്‍ വിരമിച്ചതിനു ശേഷം ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനത്തില്‍ മുംബൈ ഫാസ്റ്റ് ബൗളര്‍ ഷാർദുല്‍ ഠാക്കൂറിന് കൊടുത്തത് പത്താം നമ്പരായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇപ്പോള്‍, സച്ചിനോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജേഴ്സി പിന്‍വലിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്.
