നാഗ്‌പൂര്‍: ദേശീയ സീനിയര്‍ ബാഡ്മിന്‍റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തി സൈന നെഹ്‌വാളിന് കിരീടം. 21-17, 27-25 എന്ന നേരിട്ട ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം. ആദ്യ ഗെയിം ആധികാരികമായി സൈന നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ പിവി സിന്ധു ശക്തമായി തിരിച്ചെത്തി. എന്നാല്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ സിന്ധു സൈനക്ക് മുന്നില്‍ കീഴടങ്ങി.
ഹൈദരാബാദുകാരിയായ സൈനയുടെ മൂന്നാം ദേശീയ കിരീടമാണിത്. ഇതോടെ ഇന്ത്യന്‍ താരറാണിമാരുടെ പോരാട്ടത്തില്‍ സൈന 2-1ന് മുന്നിലെത്തി. ഫൈനലിന് മുമ്പ് ഓരോ കിരീടങ്ങളുമായി ഇരുവരും തുല്യത പാലിക്കുകയായിരുന്നു. ദില്ലിയില്‍ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലാണ് സൈനയും സിന്ധുവും മുമ്പ് ഏറ്റുമുട്ടിയത്.
