ഒളിംപിക്‌സിൽ വെങ്കല മെഡലും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും നേടിയിട്ടുള്ള 28കാരിയായ സൈന മുൻ ലോക ഒന്നാം നമ്പർ താരമാണ്. 2014ലെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവാണ് 32കാരനായ കശ്യപ്. 2005 മുതൽ ഇരുവരും ഹൈദരാബാദിലെ പി ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിലാണ് ഒരുമിച്ച് പരിശീലനം നടത്തുന്നത്
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത്.
ഡിസംബർ 21ന് വിപുലമായ വിവാഹസൽക്കാരം നടക്കും. സൈനയും കശ്യപും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം അടുത്തിടെവരെ നിശേധിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്.
ഒളിംപിക്‌സിൽ വെങ്കല മെഡലും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും നേടിയിട്ടുള്ള 28കാരിയായ സൈന മുൻ ലോക ഒന്നാം നമ്പർ താരമാണ്. 2014ലെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവാണ് 32കാരനായ കശ്യപ്. 2005 മുതൽ ഇരുവരും ഹൈദരാബാദിലെ പി ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിലാണ് ഒരുമിച്ച് പരിശീലനം നടത്തുന്നത്. ഇടക്കാലത്ത് സൈന ഗോപീചന്ദ് അക്കാദമി വിട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി.
