സിന്ധുവിനെ തോല്‍പ്പിച്ച് സൈനക്ക് ഗോള്‍ഡ് കോസ്റ്റില്‍ രണ്ടാം സ്വര്‍ണം

First Published 15, Apr 2018, 9:38 AM IST
Saina Nehwal Pips PV Sindhu To Gold
Highlights
  • സിന്ധുവിനെ തോല്‍പ്പിച്ച് സൈനക്ക് ഗോള്‍ഡ് കോസ്റ്റില്‍ രണ്ടാം സ്വര്‍ണം

ഗോല്‍ഡ്കോസ്റ്റ്: കോമൺവെല്‍ത്ത് ഗെയിംസ് വനിത സിംഗിൾസ് ബാഡ്മിന്റണിൽ സൈന നെഹ്‍വാളിന് സ്വർണ്ണം. സൈന ഓൾ ഇന്ത്യൻ ഫൈനലിൽ  പിവി സിന്ധുവിനെ തോൽപിച്ചു. നേരിട്ടുള്ള ഗെയ്മുകൾക്കായിരുന്നു ജയം. 

സ്കോർ 21- 18, 23-21. ഗോൾഡ് കോസ്റ്റിൽ സൈനയുടെ രണ്ടാം സ്വർണമാണിത്. മിക്സഡ് ടീമിനത്തിലും സൈന സ്വർണം നേടിയിരുന്നു. കോമൺവെൽത്തിൽ ഇന്ത്യ 26 ാം സ്വർണ്ണമാണ് സൈനയിലൂടെ നേടിയത്.  

അതേസമയം, പുരുഷ സിംഗിൾസിൽ കെ ശ്രീകാന്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലിൽ ലീ ചോംഗ് വെ ശ്രീകാന്തിനെ തോൽപിച്ചു. ആദ്യ ഗെയിം നേടിയ ശേഷമാണ് ശ്രീകാന്ത് സ്വർണം കൈവിട്ടത്. സ്കോർ  21..19, 21..14, 21...14. സ്ക്വാഷ് വനിതാ ഡബിൾസിലും ഇന്ത്യ ഫൈനലിൽ തോറ്റു. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കൽ സഖ്യമാണ് വെള്ളി നേടിയത്.

 

loader