മക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്‍റമണില്‍ ഇന്ത്യ താരം സൈന നേവാ ക്വാട്ടറിലെത്തി. ഇന്തോനേഷ്യന്‍ താരം ദിനാ അയൂസ്റ്റൈനെയാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ സൈന കീഴടക്കിയത്.സ്കോര്‍ 17-21, 21-12, 21-12. ടൂര്‍ണമെന്റില്‍ ഒന്നാം സീഡാണ് സൈന.

ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സായ് പ്രണീതും ജയത്തോടെ പുരുഷ വിഭാഗം ക്വാര്‍ട്ടറിലെത്തി. ലോക റാങ്കിംഗില്‍ പതിനെട്ടാം സ്ഥാനക്കാരനും ടൂര്‍ണമെന്റിവെ അഞ്ചാം സീഡുമായ ഹോംഗ്ങ്കോങിന്റെ വിംഗ് കി വിന്‍സെന്റിനെ അട്ടിമറിച്ചാണ് സായ് പ്രണീത് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. സ്കോര്‍: 21-15, 21-17. ലോക റാങ്കിംഗില്‍ 37-ാം സ്ഥാനക്കാരനാണ് സായ് പ്രണീത്.

മറ്റൊരു ഇന്ത്യന്‍ താരം പി കശ്യപ് പ്രീക്വാട്ടറില്‍ തോറ്റ് പുറത്തായി. തായ്‌വാന്‍ താരം ലിന്‍ യു സിന്‍ ആണ് കശ്യപിനെ തോല്‍പിച്ചത്.സ്കോര്‍ 21-13, 22-20. ഹോങ്കോംഗ് ഓപ്പണില്‍ ഫൈനല്‍ വരെയെത്തിയ സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ പുറത്തായി. പി വി സിന്ധു ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയിരുന്നു.

പുരുഷ വിഭാഗം ഡബിള്‍സില്‍ ടൂര്‍ണമെന്റിലെ മൂന്നാം സീഡുകളായിരുന്നു ഇന്ത്യന്‍ ജോഡി മനു അത്രി-സുമീത് റെഡ്ഡി സഖ്യം സിംഗപ്പൂരിന്റെ ഡാനി ബാവ-ഹെന്‍റ വിജയ സഖ്യത്തോട് തോറ്റ് പുറത്തായി. സ്കോര്‍: 20-22, 19-21.