ലോക റാങ്കിംഗില്‍ 49ആം സ്ഥാനത്തുളള ചെക് താരം ജിറി വെസെലി ആണ്, മാച്ച് പോയിന്റ് അതിജീവിച്ച് മയ്‌നേനിയെ തോല്‍പ്പിച്ചത്. സ്‌കോര്‍- 6-7, 6-4, 6-2, 2-6, 7-5. ലോക റാങ്കിംഗില്‍ 143 ആം സ്ഥാനത്തുള്ള മയ്‌നേനി, ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
യു എസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ടോപ് സീഡ് നൊവാക് ജോക്കോവിച്ചും, മുന്‍ ചാംപ്യന്മാരായ റാഫേല്‍ നദാല്‍, മാരിന്‍ ചിലിച്ച് എന്നിവരും രണ്ടാം റൗണ്ടിലെത്തി. 4 സെറ്റ് നീണ്ട പോരാട്ടത്തില്‍ പോളിഷ് താരം യാര്‍സി യാനോവിച്ചിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. നദാലും ചിലിച്ചും ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി. എന്നാല്‍ പതിമൂന്നാം സീഡ് റിച്ചാര്‍ഡ് ഗാസ്‌ക്വേയെ ബ്രിട്ടീഷ് താരം കൈല്‍ എഡ്‌മുണ്ട് അട്ടിമറിച്ചു.
