മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ സാനിയ മിർസ സഖ്യം ഫൈനലിൽ കടന്നു. സാനിയാ മിർസ ക്രൊയേഷ്യയുടെ ഇവാൻ ഡോഡിക് സഖ്യം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സാമന്ത സ്ട്രോസർ-സാം ഗ്രോത്ത് സഖ്യത്തെ തോൽപ്പിച്ചു. സ്കോർ 6-4, 2-6, 10-5. ഒരു മണിക്കൂർ 18 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയ സഖ്യം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ക്വാർട്ടറിൽ ലിയാൻഡർ പെയ്സ്മ്-മാർട്ടിന ഹിംഗിസ് സഖ്യത്തെ തോൽപ്പിച്ചാണ് സ്ട്രോസർ-സാം ഗ്രോത്ത് സഖ്യം സെമിയിലെത്തിയത്.ടൂർണമെന്‍റിലെ രണ്ടാം സീഡാണ് സാനിയ - ഡോഡിക് സഖ്യം. കരിയറിലെ ഏഴാം ഗ്രാന്‍സ്ലാം കിരീടവും മിക്സഡ് ഡബിള്‍സില്‍ മൂന്നാം ഗ്രാന്‍സ്ലാം കിരീടവും തേടിയാണ് സാനിയ ഫൈനലിനിറങ്ങുക.

മിക്സഡ് ഡബിള്‍സില്‍ 2014ലെ യുഎസ് ഓപ്പണിലാണ് സാനിയ അവസാനമായി കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ഡോഡിക്കിനൊപ്പം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയെങ്കിലും ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തോടെ തോറ്റിരുന്നു.