ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും ഇറ്റലിയില്‍ വച്ചാണ് വിവാഹിതരായത്. വളരെ രഹസ്യമായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഇരുവരും രഹസ്യമായി ഇറ്റലിയില്‍ വച്ച് വിവാഹിതരായതിനെ കുറിച്ച് ടെന്നീസ് താരം സാനിയ മിര്‍സ വെളിപ്പെടുത്തുന്നു. പിടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ച് സാനിയ പറഞ്ഞത്.
കോഹ്ലിയും അനുഷ്‌കയും ക്രിക്കറ്റ് സിനിമ എന്നീ രണ്ടുമേഖലകളില്‍ അറിയപ്പെടുന്ന വ്യക്തികളാണ്. രണ്ട് വന്‍ താരങ്ങള്‍ സ്വന്തം രാജ്യത്ത് വച്ച് വിവാഹിതരാകുമ്പോള്‍ അതിന് മാധ്യമ ശ്രദ്ധ വര്‍ധിക്കും. മാധ്യമങ്ങള്‍ വിടാതെ പിന്തുടരുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ ഇറ്റലിയിലേക്ക് പോയത്, ചില സമയത്ത് മാധ്യമങ്ങളെ നേരിടേണ്ടി വന്നു.
വിവാഹം ഏതെങ്കിലും തരത്തില്‍ മാനസിക സമ്മര്‍ദ്ദം നല്‍കാറുണ്ട്. എന്റെ സഹോദരി സെലിബ്രിറ്റി അല്ലാതിരുന്നിട്ടും അവളുടെ വിവാഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കി. അപ്പോള്‍പ്പിനെ കോഹ്ലലിയുടെയും അനുഷ്‌കയുടെയും കാര്യം പറയേണ്ടതില്ലല്ലോ? ദീര്‍ഘനാളായി അവര്‍ പ്രണയത്തിലായിരുന്നു.
ഡിസംബര്‍ 21 ന് നടക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. അന്ന താന്‍ ദുബായിലേക്ക് പോകുകയാണ്. സാനിയ പറഞ്ഞു. രണ്ടുപേരെയും വ്യക്തിപരമായി അറിയാം. രണ്ടുപേരും അതിശയപ്പെടുത്തുന്ന വ്യക്തികളാണ്. വിവാഹ ജീവിതത്തില്‍ എല്ലാവിധ ആശംസംകളും നേരുന്നുവെന്നും സാനിയ പറഞ്ഞു.
