ഈ മാസം 16ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫിസില്‍നിന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നേരിട്ടോ മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനെയോ ഓഫിസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാത്രമല്ല, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രാന്‍ഡ് അംബാസഡറായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവനനികുതിയും അതിന്റെ പിഴയും അടക്കം 20 ലക്ഷം രൂപ സാനിയ അടയ്ക്കണമെന്ന് സേവനനികുതി വകുപ്പിന്റെ നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.