Asianet News MalayalamAsianet News Malayalam

എം.എസ് ധോണിയെ പിന്തുണച്ച് സഞ്ജയ് മഞ്ജരേക്കര്‍

Sanjay Manjrekar Support MS Dhoni
Author
First Published Nov 9, 2017, 9:19 PM IST

ദില്ലി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ . ട്വന്റി 20 ടീമില്‍ നിന്ന് ധോണിയെ ഉടന്‍ ഒഴിവാക്കേണ്ട സാഹചര്യം ഇല്ലെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍  ട്വന്റി 20 ടീമില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കണമെന്ന വി.വി.എസ് ലക്ഷ്മണിന്റെ അഭിപ്രായം തള്ളുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

മത്സരങ്ങളുടെ വേദി തീരുമാനിക്കുമ്പോള്‍ ആ സ്ഥലത്തെ കാലാവസ്ഥ കൂടി പരിഗണിക്കണം.  വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന കേരളത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് പോലെ മികച്ച നിലവാരം ഉള്ള സ്റ്റേഡിയവും, സന്ദര്‍ശക ടീമിനെയും പ്രോത്സാഹിപ്പിക്കുന്ന കാണികളും ഉണ്ടാകുന്നതില്‍ അത്ഭുതമില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios