അഞ്ച് വര്‍ഷം ഞാനും അവളും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ അവള്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പോലും പങ്കുവെയ്ക്കാന്‍ എനിക്ക് സാധിച്ചില്ല. പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി. സാംസാണാണ്. ഫെയ്‌സ്ബുക്കിലാണ് സഞ്ജു തന്റെ പ്രണയബന്ധം വെളിപ്പെടുത്തിയത്. കൂടാതെ കാമുകി ചാരുവിനൊപ്പമുള്ള ചിത്രങ്ങളും സഞ്ജു പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരം: അഞ്ച് വര്‍ഷം ഞാനും അവളും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ അവള്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പോലും പങ്കുവെയ്ക്കാന്‍ എനിക്ക് സാധിച്ചില്ല. പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി. സാംസാണാണ്. ഫെയ്‌സ്ബുക്കിലാണ് സഞ്ജു തന്റെ പ്രണയബന്ധം വെളിപ്പെടുത്തിയത്. കൂടാതെ കാമുകി ചാരുവിനൊപ്പമുള്ള ചിത്രങ്ങളും സഞ്ജു പങ്കുവച്ചിട്ടുണ്ട്. ഇരുവരുടേയും അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചോടെയാണ് സഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചത്.
ചിത്രങ്ങള്‍ക്കൊപ്പം ചെറിയ കുറിപ്പും സഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിങ്ങനെ... 2013 ഓഗസ്റ്റ് 22 11:11നാണ് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയക്കുന്നത്. അന്ന് മുതല്‍ ഇന്ന് അഞ്ച് വര്‍ഷം വരെ ഞാന്‍ കാത്തിരുന്നു, അവള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെയ്ക്കാന്‍. ഞങ്ങള്‍ക്ക് പ്രണയത്തിലാണെണ് ലോകത്തോട് പറയാന്‍. ഞങ്ങള്‍ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ഒരുമിച്ച് പരസ്യമായി നടന്നിട്ടില്ല. ഇന്ന് ഞങ്ങളുടെ അച്ഛനമ്മമാര്‍ക്ക് നന്ദി പറയുന്നു. അവര്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി. ചാരുവിനൊപ്പം ഒരുപാട് സന്തോഷം തോന്നുന്നു. ഞങ്ങളെ അനുഗ്രഹിക്കണം എന്ന് പറഞ്ഞാണ് സഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്.
ഇക്കഴിഞ്ഞ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു സഞ്ജു. ഒരിക്കല്‍ ഇന്ത്യന്‍ ടീമിന് വേണ്ടിയും ട്വന്റി20യിലും സഞ്ജു പാഡ് കെട്ടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. മുന്‍പ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും കളിച്ചു.
