Asianet News MalayalamAsianet News Malayalam

ഐപിഎല്‍ പ്രതീക്ഷകളെയും ദേശീയ ടീം സ്വപ്നത്തേയും കുറിച്ച് സഞ്ജു പറയുന്നു...

  • ലോകോത്തര താരങ്ങളെ എന്റെ ഇന്നിങ്‌സിന് കുറിച്ച് നല്ലത് പറയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ്.
  • ദേശീയ ടീമിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല.
sanju on ipl hopes and more

പൂനെ: ഐപിഎല്‍ പതിനൊന്നാം പതിപ്പില്‍ അമ്പരപ്പിക്കുന്ന തുടക്കമാണ് രാജസ്ഥാന്‍ താരം സഞ്ജു സാംസണ് ലഭിച്ചത്. രാജസ്ഥാന്‍ റോയല്‍സ് നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടിലും മാന്‍ ഒാഫ് ദ മാച്ച് സഞ്ജുവായിരുന്നു. ഇതോടെ, സഞ്ജുവിനെ എന്തുക്കൊണ്ട് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന ചോദ്യം വരെ ഉയര്‍ന്നു. ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു...

ഐപിഎല്‍ പ്രകടനത്തില്‍ ഒരുപാട് സന്തോഷമുണ്ട്. ടീം ജയിക്കുമ്പോള്‍ അതിലൊരു പ്രധാന പങ്കുവഹിക്കുകയെന്നത് വളരെ വലിയ കാര്യമാണെന്ന് സഞ്ജു പറഞ്ഞു. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മാത്രമാണിത്. ഒരുപാട് ദൂരം പോവാനുണ്ട്. അതുക്കൊണ്ട് തന്നെ റണ്‍സ് കണ്ടെത്തുന്നതിലും ടീമിനെ മികച്ച നിലയില്‍ എത്തിക്കുന്നതിലും മാത്രമാണ് ശ്രദ്ധ. ബാംഗ്ലൂരിനെതിരേ ഇന്നിങ്‌സിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡി വില്ലിയേഴ്‌സും പ്രശംസിച്ചതിനെ കുറിച്ച് സഞ്ജു വാചാലനായി. 

ലോകോത്തര താരങ്ങളെ എന്റെ ഇന്നിങ്‌സിന് കുറിച്ച് നല്ലത് പറയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. രണ്ട് മാസത്തോളം ഇതിഹാസ താരങ്ങള്‍ക്കിടയില്‍ കളിക്കാന്‍ കഴിയുന്നതിന് ഐപിഎല്ലിനോട് കടപ്പെട്ടിരിക്കുന്നു. ലോകത്തിലെ മികച്ച താരങ്ങള്‍ക്കെതിരേ കളിക്കാന്‍ കഴിയുന്നത് തന്നെ അനുഗ്രഹമാണ്. എന്നാല്‍ എന്റെ ലക്ഷ്യമെന്തെന്ന് ചോദിച്ചാല്‍, ദൈവം തന്ന കഴിവ് പരമാവധി ഉപയോഗിക്കുകയെന്നത് മാത്രമാണെന്നും മലയാളി താരം പറഞ്ഞു. 

2015ല്‍ ഞാന്‍ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ എനിക്ക് അമ്പരപ്പായിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കുന്നതാണ്. അതുക്കൊണ്ട് തന്നെ ദേശീയ ടീമിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്നത് ഫിറ്റ്‌നെസ് നിലനിര്‍ത്താനാണ്. മികച്ച പ്രകടനം പുറത്തെടുക്കണം, അതിന് ഫിറ്റ്‌നെസ് മെച്ചപ്പെടുത്തണം. അവസരങ്ങള്‍ ഇപ്പോഴുമുണ്ട്. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരള ടീമിന് വേണ്ടി കളിക്കുക. പ്രാദേശിക ക്രിക്കറ്റും വളരെ വലുതാണ്. ഐപിഎല്‍, ഇന്ത്യ എയുടെ മത്സരങ്ങള്‍.. സെലക്ഷനെ കുറിച്ച് ഞാന്‍ ഒരിക്കലും വിഷമിക്കുന്നില്ല.

കേരള ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന ഡേവ് വാട്‌മോറിന്റെ ഉപദേശങ്ങള്‍ എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടീം ക്യാംപില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയായിരുന്നു. അദ്ദേഹത്തെ ടീമിനൊപ്പം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്നത് ഫിറ്റ്‌നെസ് നിലനിര്‍ത്താനാണ്. മികച്ച പ്രകടനം പുറത്തെടുക്കണം

Follow Us:
Download App:
  • android
  • ios