ബംഗലൂരു: ഐപിഎല്ലില്‍ മലയാളിതാരം സഞ്ജു വി സാംസണ് മോഹവില. എട്ടു കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് ആണ് സഞ്ജുവിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്നു സഞ്ജു.

നേരത്തെ കരുണ്‍ നായരെ 5.6 കോടി രൂപ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനും താരലേലത്തില്‍ മോഹവില ലഭിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് സഞ്ജു ഐപിഎല്ലില്‍ അരങ്ങേറിയത്. 10 ലക്ഷം രൂപയായിരുന്നു ആദ്യ ലേലത്തില്‍ സഞ്ജുവിന്റെ അടിസ്ഥാനവില.

രാഹുല്‍ ദ്രാവിഡിന് കീഴില്‍ മികച്ച കളിക്കാരനായി വളര്‍ന്ന സഞ്ജുവിനെ നാലു കോടി നല്‍കി കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയിരുന്നു.