തിരുവനന്തപുരം: രഞ്ജി ട്രോഫിക്കിടയിലെ മോശം പെരുമാറ്റത്തിന് സഞ്ജു സാംസൺ മാപ്പപേക്ഷിച്ചതോടെ കടുത്ത നടപടികല്‍ വേണ്ടെന്ന അഭിപ്രായം കെസിഎയിൽ ഉയര്‍ന്നിരുന്നു. ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയുടെ തെളിവെടുപ്പിനായി അച്ഛനൊപ്പം എത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനം നടത്താതിലെ നിരാശ കാരണമാണ് ടീം ക്യാംപിന് പുറത്തുപോയതെന്ന് പറഞ്ഞു.
സഞ്ജുവിനെ ദ്രോഹിക്കണമെന്ന ആഗ്രഹം കെസിഎക്കില്ലെന്ന് വ്യക്തമാക്കിയ സമിതി അന്തിമ തീരുമാനം അസോസിയേഷന്‍ ഭരണസമിതിക്ക് വിട്ടതായും അറിയിച്ചു.
