ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റുകൊണ്ട് കാര്യമായി തിളങ്ങനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ അത്ഭുത ക്യാച്ചുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിനെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിലാണ് വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ മാസ്മരിക ക്യാച്ച് പിറന്നത്.

കെ സി അക്ഷയ‌്‌യുടെ പന്തില്‍ യുപി ബാറ്റ്സ്മാന്‍ മൊഹമ്മദ് സൈഫിനെയാണ് സഞ്ജു പറന്നു പിടിച്ചത്. സ്ലിപ്പിലൂടെ ബൗണ്ടറി നേടാനുള്ള സൈഫിന്റെ ശ്രമമാണ് ഫസ്റ്റ് സ്ലിപ്പിലേക്ക് പറന്ന് സഞ്ജു ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.

രോഹൻ പ്രേമിന്റേയും, അരുൺ കാർത്തിക്കിന്റേയും അർധ സെഞ്ചുറിക്കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 261 റൺസ് നേടിയപ്പോള്‍ ഉത്തര്‍പ്രദേശ് ഇന്നിംഗ്സ് 140 റണ്‍സില്‍ അവസാനിച്ചു.

View post on Instagram