തിരുവനന്തപുരം: സൗരാഷ്‌ട്രയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ തക‍ർപ്പൻ പ്രകടനമാണ് കേരള താരം സഞ്ജു വി സാംസൺ പുറത്തെടുത്തത്. 180 പന്തില്‍ 175 റണ്‍സെടുത്ത സഞ്ജുവിന്റെ മികവിലാണ് കരുത്തരായ സൗരാഷ്‌ട്രയെ കേരളം അട്ടിമറിച്ചത്. ആദ്യ ഇന്നിംഗ്സിലും അ‍ർദ്ധസെഞ്ച്വറിയുമായി ടോപ് സ്‌കോററായിരുന്നു സഞ്ജു. രണ്ടാം ഇന്നിംഗ്സിൽ തികച്ചും ഏകദിനശൈലിയിൽ പുറത്തെടുത്ത ഇന്നിംഗ്സാണ് കേരളത്തിന് മൽസരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്. 16 ബൗണ്ടറികളും എട്ടു സിക്‌സറുകളും ഉൾപ്പെടുത്തുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. സൗരാഷ്‌ട്രയുടെ മിക്ക ബൗളർമാരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. സഞ്ജു അടിച്ച തകർപ്പനൊരു സിക്‌സർ ഇപ്പോള്‍ അദ്ദേഹം തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ആ വീഡിയോ കാണാം...