കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ കേരളം ജയത്തോടെ തുടങ്ങി. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ വി.ഉസ്മാന്റെ ഇരട്ട ഗോളാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്.
ആദ്യപകുതിയിൽ ജോബി ജസ്റ്റിന്റെ ഗോളിലാണ് കേരളം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഉസ്മാൻ പുതുച്ചേരിയുടെ വലയിൽ രണ്ടു ഗോളുകൾകൂടി നിക്ഷേപിച്ച് ലീഡ് മൂന്നായി ഉയർത്തി.
